പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം
പാറത്തോട് ഗ്രാമപഞ്ചായത്തിൽ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം എന്ന പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് പ്രസിഡന്റ് അന്നമ്മ വർഗീസ് നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായി വിഭന്യ വിജയൻ, അബ്ദുൾ അസീസ്, മേഴ്സി സെബാസ്റ്റ്യൻ, മെമ്പർമാരായ സരിത പ്രസാദ്, സജി കുരീക്കാട്ട്, വിജയമ്മ വിയലാൽ, സുമീന അലിയാർ, രഞ്ജിത്ത് വി.റ്റി, മാർട്ടിൻ തോമസ്, ഫിലോമിന റെജി, നിഷാമോൾ കെ.കെ, ബിജോജി തോമസ്,എം.കെ മോഹനൻ, രേണുക സാബു, വി.എം ഷാജഹാൻ, വിൻസെന്റ് മാത്യു, ജോസഫ് മാത്യു, ജാക്വലിൻ സെബാസ്റ്റ്യൻ, സൈമ സഹീർ, സെക്രട്ടറി റാണി എസ്, അസി.സെക്രട്ടറി അലോഷ്യസ് എൽ.ജെ എന്നിവർ സാന്നിദ്ധ്യം അറിയിച്ചു.