വാർഷികപദ്ധതി 2026-27
പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ (2022-2027) ഭാഗമായുള്ള 2026-2027 വർഷത്തെ വാർഷിക പദ്ധതിയാണ്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
2026-27 സാമ്പത്തിക വർഷത്തിനായി 7,45,04,000 രൂപയുടെ വാർഷിക പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ലൈഫ് ഭവന പദ്ധതിയിലൂടെ മുഴുവൻ കുടുംബങ്ങൾക്കും വീടും സ്ഥലവും ഉറപ്പാക്കുക.
ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക.
കാർഷിക-ക്ഷീര മേഖലയിലെ കർഷകർക്കായി സബ്സിഡികളും സഹായങ്ങളും നൽകുക.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, ദാരിദ്ര്യലഘൂകരണം എന്നിവയ്ക്കായി പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.
അതിദരിദ്രരെ സഹായിക്കാനുള്ള മൈക്രോപ്ലാൻ, വനിതകൾക്കുള്ള തൊഴിൽ പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
പാറത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നവീകരിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ ഡി.പി.ആർ തയ്യാറാക്കുന്നു.
പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി വർക്കിംഗ് ഗ്രൂപ്പുകളെയും ആസൂത്രണ സമിതിയെയും പുനസംഘടിപ്പിക്കുകയും, മോണിറ്ററിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.