പാറത്തോട് ഗ്രാപഞ്ചായത്തിലെ കേരളോത്സവത്തോനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങൾ നവംബർ 14, 15 തീയതികളിൽ നടത്തപ്പെടുന്നു.
മുന്‍ ജനപ്രതിനിധികള്‍

1953-ൽ ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു. 8 അംഗങ്ങളുള്ള ഒരു പഞ്ചായത്ത് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി (1953) അംഗങ്ങൾ

 1. ഡോമിനിക് അബ്രഹാം (പ്രസിഡന്റ്)

 2. വി.കെ. ഗോപാലൻ

 3. എം.എ. ഇബ്രാഹിം സാഹിബ്

 4. കെ.ഇ. കുമാരൻ

 5. കെ.تي. ഈപ്പൻ

 6. പി.എം. മാത്യു

 7. ഓട്ടുകുന്നേൽ കുട്ടപ്പൻ / കെ.ജെ. ഫിലിപ്പ്

 8. എം.ആർ. വിശ്വനാഥപണിക്കർ

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നത് 1963-ൽ ആയിരുന്നു. ഒരു ചരിത്ര സംഭവമായി മാറിയ പ്രസ്തുത പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ ജയിച്ച അംഗങ്ങൾ 1979 വരെ തൽസ്ഥാനത്ത് തുടർന്നു.

1963-1979 പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ

 1. ഡോമിനിക് അബ്രാഹം (പ്രസിഡന്റ്)

 2. എം.എ. അബ്രാഹം

 3. പി.എം. ഹസ്സൻ റാവുത്തർ

 4. വി.എം. രാമകൃഷ്ണൻനായർ

 5. കെ.വി. വർക്കി

 6. കെ.പി. ശ്രീധരൻ

 7. പി.എം. തോമസ്

 8. ഇ.കെ. തങ്കപ്പൻ

 9. കെ.കെ. രാഘവൻ

 10. പി.കെ. ജോസഫ് പാറടിയിൽ

 11. ത്രേസ്യമ്മ അബ്രഹാം സ്രാമ്പിക്കൽ (വനിതാ നോമിനേറ്റഡ് അംഗം)

പിന്നീട് 16 വർഷങ്ങൾക്ക് ശേഷം 1979 ലാണ് പുതിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയത്.

1979-1984 പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ

  1. തോമസ് ജോസഫ്

  2. ജോസഫ് ജോസഫ്

 3. പി.കെ. വേലായുധൻ

 4. പി.ഡി. കുര്യൻ

 5. കെ.പി. ശ്രീധരൻ

 6. കെ.വി. മാത്യു

 7. വി.ജെ. ജോസഫ്

 8. സോമശേഖരൻനായർ

 9. മറിയാമ്മ വർഗീസ്

 10. തോമസ്

കാലാവധി കഴിഞ്ഞുവെന്ന കാരണത്താൽ പ്രസ്തുത പഞ്ചായത്ത് കമ്മിറ്റിയെ 1984-ൽ പിരിച്ചുവിടുകയും പഞ്ചായത്ത് ഭരണം നടത്താൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പ് 1988-ൽ നടത്തുകയും പുതിയ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വരുകയും ചെയ്തു.

 1988-1996 പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ

 1. ജോസഫ് പടിഞ്ഞാറ്റ

 2. മോളി കാലാപ്പറമ്പിൽ

 3. രാഘവൻ കിഴക്കേവീട്ടിൽ

 4. കെ.ജെ. തോമസ് കട്ടയ്ക്കൽ

 5. ബേബി കുര്യൻ

 6. എം.സി. ഖാൻ

 7. മുഹമ്മദ് കുഞ്ഞ്

 8. ത്രേസ്യാമ്മ പുത്തൻപുരയ്ക്കൽ

 9. ജോസഫ് തൂങ്കുഴിയിൽ

 10. വർഗീസ് കല്ലൻമാക്കൽ

73, 74 ഭരണഘടനാ ഭേദഗതി പ്രകാരം പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ സാധുത ലഭിയ്ക്കുകയും തുടർന്ന് 1996-ൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വരുകയും ചെയ്തു. 9-ാം പദ്ധതിക്ക് വേണ്ടിയുള്ള ജനകീയാസൂത്രണ പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്ന പ്രസ്തുത പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ താഴെ നൽകുന്നു.

1996-ലെ പഞ്ചായത്ത് കമ്മിറ്റി (നാലാം ഭരണസമിതി)

| വാർഡ് | അംഗം | ഔദ്യോഗിക സ്ഥാനം 

| 1 | ലിസമ്മ ജോസഫ് പടിഞ്ഞാറ്റ 

| 2 | പ്രൊഫ. പി.ജെ. വർക്കി 

| 3 | റോസമ്മ തോമസ് 

| 4 | തോമസ് കട്ടയ്ക്കൽ -പ്രസിഡന്റ് 

| 5 | കെ.പി. ശ്രീധരൻ 

| 6 | ജയാ ജേക്കബ് 

| 7 | പി.ഐ. ഷുക്കൂർ - ചെയർമാൻ സ്റ്റാൻഡിംഗ് കമ്മിറ്റി

| 8 | പ്രൊഫ. ബാബു ജോസഫ് 

| 9 | ഡെയിസി ദേവസ്യാ 

| 10 | ടി.ജെ.ഗോപി -വൈസ് പ്രസിഡന്റ് 

| 11 | വർഗീസ് കല്ലമ്മാക്കൽ 

 

പാറത്തോട് പഞ്ചായത്തിന്റെ ചരിത്ര കാലരേഖ

| തിരഞ്ഞെടുപ്പ്/കാലാവധി | ഭരണസമിതി |

| *1950-52* | ഗ്രാമോദ്ധാരണ സെന്റർ / നോമിനേറ്റ് ചെയ്ത ഭരണസമിതി |

| *1953-63* | തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി |

| *1963-79* | കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി |

| *1979-84* | രണ്ടാം പഞ്ചായത്ത് ഭരണസമിതി |

| *1984-88* | രണ്ടാം പഞ്ചായത്ത് ഭരണസമിതി കേരള സർക്കാർ മരവിപ്പിക്കുന്നു. സ്പെഷ്യൽ ഓഫീസറുടെ ഭരണം |

| *1988-96* | മൂന്നാം പഞ്ചായത്ത് ഭരണസമിതി |

| *1996* | നാലാം പഞ്ചായത്ത് ഭരണസമിതി (ജനകീയാസൂത്രണ പരിപാടി, ഒൻപതാം പദ്ധതി ജനകീയ പദ്ധതി) |