ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
വാർഷികപദ്ധതി 2026-27

     പാറത്തോട് ഗ്രാമപഞ്ചായത്തിന്‍റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ (2022-2027) ഭാഗമായുള്ള 2026-2027 വർഷത്തെ വാർഷിക പദ്ധതിയാണ്.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

  • 2026-27 സാമ്പത്തിക വർഷത്തിനായി 7,45,04,000 രൂപയുടെ വാർഷിക പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

  • ലൈഫ് ഭവന പദ്ധതിയിലൂടെ മുഴുവൻ കുടുംബങ്ങൾക്കും വീടും സ്ഥലവും ഉറപ്പാക്കുക.

  • ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക.

  • കാർഷിക-ക്ഷീര മേഖലയിലെ കർഷകർക്കായി സബ്‌സിഡികളും സഹായങ്ങളും നൽകുക.

  • വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, ദാരിദ്ര്യലഘൂകരണം എന്നിവയ്ക്കായി പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.

  • അതിദരിദ്രരെ സഹായിക്കാനുള്ള മൈക്രോപ്ലാൻ, വനിതകൾക്കുള്ള തൊഴിൽ പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.

  • പാറത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നവീകരിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ ഡി.പി.ആർ തയ്യാറാക്കുന്നു.

  • പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി വർക്കിംഗ് ഗ്രൂപ്പുകളെയും ആസൂത്രണ സമിതിയെയും പുനസംഘടിപ്പിക്കുകയും, മോണിറ്ററിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
     

  • വാർഷികപദ്ധതി 2026-27