ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

അതിപുരാതന കാലം തൊട്ട് ജനവാസമുണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്. ഗോത്രവര്‍ഗ്ഗക്കാർ, അരയർ, വേടര്‍, ഉള്ളാടര്‍, മലമ്പണ്ടാരം, മറവര്‍, കുറവർ, മന്നാന്‍ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ ആദിമ വാസികള്‍. ഇവര്‍ക്ക് പുറമെ ബുദ്ധമത വിശ്വാസികളായ കോയിയൻമാരും ഉണ്ടായിരുന്നു. കോയിയൻമാരെ മഹായിയൻമാര്‍ എന്നും വിളിച്ചിരുന്നു. പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം, ചിറ്റടി, ചോറ്റി, പാലപ്ര, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാജവംശവുമായി തെക്കുംകൂര്‍ ഉണ്ടായ യുദ്ധത്തെ തുടര്‍ന്ന് ഇവര്‍ നാമാവശേഷമായതായി ചരിത്രകാരൻമാർ കരുതുന്നു. പാറത്തോട് പഞ്ചായത്താഫീസ് സ്ഥിതിചെയ്യുന്ന പടപ്പാടിക്ക് പ്രസ്തുത പേര് വന്നത് അവിടെ വച്ച് നടന്ന യൂദ്ധത്തെ തുടര്‍ന്നാണെന്ന് ഒരു പ്രാദേശിക വാമൊഴിയുണ്ട്. പാറത്തോട് പഞ്ചായത്ത് ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി താലൂക്ക് എ.ഡി 800 മുതൽ 1100 വരെ കുലശേഖര സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന നന്റുഴൈ നാട്ടില്‍പ്പെട്ടതായിരുന്ന മൂനം അക്കാലത്ത് നിവവിലിരുന്ന ഭാഷ നാനം, നന്റുഴൈ നാട്ടില്‍ എന്നാണറിയപ്പെട്ടിരുന്നത്. പ്രാചീന തമിഴ് മലയാളം ഭാഷയുടെ സങ്കരമായിരുന്ന ഇത് സമ്പന്നമായ ഒരു സാംസ്ക്കാരിക പൈതൃകം ഈ പഞ്ചായത്തിനുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈ പഞ്ചായത്തിലെ പല പ്രദേശങ്ങളും ജനവാസകേന്ദ്രങ്ങളായിരുന്നു. ചോറ്റി കേന്ദ്രമാക്കിയുള്ള ബുദ്ധമത വിശ്വാസികളായ കോയിയൻമാർ തുടങ്ങി മലയരയൻമാർ, മന്നാൻമാർ, ഉള്ളാടര്‍, കുറവര്‍ എന്നീ ആദിവാസി ഗോത്രസമൂഹങ്ങളും ഈ പഞ്ചായത്തില്‍ സ്ഥിരതാമസമാക്കിയിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് മുമ്പ് മുതലേ തമ്ഴിനാട്ടിലെ ദിണ്ടിഗലിന് അടുത്തുള്ള ചെട്ടിനാട്ടുകാരുമായുള്ള കച്ചവട ബന്ധം സജീവമായിരുന്നതുകൊണ്ട് ആ പ്രദേശത്തുനിന്നും വന്ന പല സമുദായങ്ങളിലുംപെട്ട ആളുകള്‍ ഈ പഞ്ചായത്തില്‍ താമസമാക്കിയിട്ടുണ്ട്. എല്ലാ ജാതി മതസ്ഥര്‍ക്കും പാലപ്ര ഭഗവതി ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നതിനുള്ള അവകാശം ക്ഷേത്രത്തിന്‍റെ ആരംഭ ദശകം മുതല്‍ ഉണ്ടായിരുന്നതും ഇപ്പോഴും ആ രീതിയില്‍ നിലനിന്നു പോരുകയും ചെയ്യുന്നു. അതുപോലെ തന്നെ പാറത്തോട് മുസ്ളിം പള്ളിക്കും ഗ്രേസി മെമ്മോറിയല്‍ പള്ളിക്കും സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള സډനസ് പാലപ്ര ഭഗവതി ക്ഷേത്രത്തിന്‍റെ ഒരു മഹനീയ ചരിത്രമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇടക്കുന്നം പള്ളിമുക്കിലെ കുരുവിപ്പാറ പള്ളിയിലും വര്‍ഷം തോറും നടത്തി വരുന്ന കുംഭപൂരവും 120 വര്‍ഷം പഴക്കമുള്ള ഇടക്കുന്നം പള്ളിമുക്കിലെ കുരുവിപ്പാറപള്ളിയിലും വര്‍ഷം തോറും നടത്തിവരുന്ന ചന്ദനക്കുടമഹോത്സവവും നാനാജാതി മതസ്ഥര് ഒത്ത് ചേര്‍ന്ന് ആഘോഷിക്കുന്നു. പാറത്തോട് പഞ്ചായത്തില്‍ 10 വായനശാലകള്‍ പ്രവര്‍ത്തിക്കുന്നു. ചിറ്റടി, പബ്ളിക് വായനശാലകളില്‍ ലൈബ്രറിയും ഇടക്കുന്നം ഗാന്ധിജി വായനശാലയും എടുത്ത് പറയത്തക്കതാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ഇടക്കുന്നം മുണ്ടക്കയം കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പാറത്തോട്ഗ്രാ മപഞ്ചായത്ത്. 53 19 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്‍റെ അതിരുകള്‍ കിഴക്ക് മുണ്ടക്കയം, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ പടിഞ്ഞാഖ് കാഞ്ഞിരപ്പള്ളി തിടനാട് പഞ്ചായത്തുകള്‍, തെക്ക് കാഞ്ഞിരപ്പള്ളി മുണ്ടക്കയം പഞ്ചായത്തുകള്‍ വടക്ക് തിടനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ എന്നവയാണ്.